എല്ലാ ശനിയാഴ്ച രാത്രികളിലും എന്തെങ്കിലും സിനിമ കണ്ട് അതിനെക്കുറിച്ച് ചിന്തിച്ച് കിടക്കുക പതിവാണ്… വളരെക്കാലമായി ഒരു നല്ല സിനിമ കണ്ടിട്ട് . ചെറിയ പ്രായത്തിലെന്നോ കണ്ട് ഇന്നും മനസ്സില്‍ ചില ഏടുകള്‍ മങ്ങി മറഞ്ഞ് കിടക്കുന്ന സിനിമകളില്‍ ഒന്നാണ് ഗുരു.. വാക്കാണ് സത്യം സത്യമാണ് ഗുരു, ഗുരുവാണ് ദൈവം ഈ വാക്കുകള്‍ ചെറിയ പ്രായത്തില്‍ തന്നെ മനസ്സില്‍ മായാതെ കിടന്നു….അപ്പോള്‍ മനസ്സിലേക്ക് സത്യങ്ങള്‍ പകരാത്തവര്‍ ഗുരുക്കന്മാരല്ലേ… ആകാം കാരണം അവര്‍ പറഞ്ഞ തെറ്റിലും കാണും പഠിക്കാന്‍ നൂറു നൂറു കാര്യങ്ങള്‍…
സിനിമ ഡൗണ്‍ലോഡ് ചെയ്യാനായി പല സൈറ്റുകളില്‍ പരതി. എങ്ങുമില്ല… അവസാനം യൂട്യൂബില്‍ അത് ഞാന്‍ കണ്ടെത്തി…
ഒരോ ഭാഗങ്ങളായി കാണാന്‍ തുടങ്ങി…
കിടക്കക്ക് അരികില്‍ നിവര്‍ത്തു വെച്ച ലാപ്പ് ടോപ്പിലെ വെട്ടം കണ്ണുകള്‍ക്ക് അസ്സഹിനീയമായി തോന്നിയപ്പോള്‍ ഞാന്‍ കുറച്ചു നേരം കണ്ണുകളടച്ച് എന്റെ ഗുരുക്കന്‍മാരെ മനസ്സിലോര്‍ത്തു…
എന്നും ശകാരിച്ച് അടിച്ചിരുന്ന ഏലിയാമ്മ ടീച്ചറിനെ… സ്നേഹം വാരിക്കോരിത്തന്ന ഗ്രേസ്സി ടീച്ചറിനെ…കൂട്ടുകാരിയെപ്പോലെ ആയ പൊന്നമ്മ ടീച്ചറിനെ… അമ്മയേക്കാള്‍ സ്നേഹം തന്ന ശ്യാമള ടീച്ചറിനെ… കോളേജിലെത്തിയപ്പോളാണ് മറ്റൊരു തരക്കാരായ അദ്ധ്യാപകരെ കണ്ടത്.. അവിടെ ഗുരു ശുഷ്യ ബന്ധങ്ങളില്ല… (പൂര്‍ണ്ണമായി വംശനാശം സംഭവിച്ചിട്ടില്ല…) കിട്ടുന്ന കാശിന് ജോലിചെയ്യുന്ന , പ്രൊഫഷണല്‍സ് എന്ന് അവകാശപ്പെടുന്ന കുറേ അദ്ധ്യാപകര്‍…ജീവിതത്തെ മൊഡ്യൂളുകളായി തിരിച്ച് ലെസ്സണ്‍ പ്ലാനുകള്‍ തയാറക്കിയവര്‍… പ്രണയത്തെ ആഭാസമായി നിര്‍വ്വചിച്ചവര്‍…ഒരോ സംസ്കാരങ്ങളെ പുശ്ചത്തോടെ കാണുന്നവര്‍. ലൈബ്രറിയുടെ മൂലകളില്‍ വളര്‍ച്ചയെ കെട്ടിയിട്ടവര്‍..പരസ്പരം ചെളികോരി ഏറിയുന്നവര്‍ … ഉയര്‍ന്ന സ്ഥാനങ്ങള്‍ക്കായി ഉന്നതങ്ങളില്‍ പോയി പാദസേവ ചെയ്യുന്നവര്‍…അങ്ങനെ അങ്ങനെ…
അവിടെ വിദ്ധ്യാര്‍ത്ഥികള്‍ വരുന്നു എന്തോ പഠിക്കുന്നു…പഠനത്തിനൊടുവില്‍ ആ അദ്ധ്യാപകന്റെ പേരു പോലും അറിയാതെ പോകുന്നു.
എന്നക്കയോ എനിക്ക് എന്റെ ഗുരുക്കന്മാരില്‍ ചിലരുമായി ആശയ സംഘട്ടനത്തില്‍ ഏര്‍പ്പെടേണ്ടാതായി വന്നു.. ഒഴിവാക്കേണ്ടിയിരുന്ന ഒന്ന്… അതില്‍ ഒന്ന് ഗണിത ശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന് ഞങ്ങളുടെ ഒരു മാഷ്…ദാമോദരന്‍ മാഷ്.. എന്നും എനിക്ക് അദ്ദേഹത്തിനോട് നേരിട്ട് മാപ്പ് ചോദിക്കണം എന്നുണ്ട്. മനസ്സിലെ ഈഗോയോ… അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചതിലോ അത് നീണ്ടുനീണ്ടു പോയ്..
അദ്ദേഹത്തെ കാണുമ്പോള്‍ എന്നും മനസ്സില്‍ ഒരു നൂറ് തവണ ഞാന്‍ മാപ്പ് ചോദിക്കും…എങ്കിലും ഇനി കാണുമ്പോള്‍ (സിനിമയുടെ ഹാങ്ങോവര്‍ ആയിരിക്കാം..)അദ്ദേഹത്തിനോട് സംസാരിക്കണം.. ഞാന്‍ തീരുമാനിച്ചുറച്ചു…
വീണ്ടും സീനിമയിലേക്ക് ഞാന്‍ ശ്രദ്ധ തിരിച്ചു…നേരം ഏകദേശം രാത്രി പതിനൊന്നു മണി… പെട്ടന്നാണ് എനിക്ക് സഹപാഠിയുടെ ഒരു മെസ്സേജ് വന്നത്..”ദാമോദരന്‍ സാര്‍ പാസ്സ്ഡ് എവേ…” ഇതായിരുന്നു ഉള്ളടക്കം… എന്റെ സങ്കടം കേള്‍ക്കാനോ മാപ്പ് തരാനോ ഇനി അദ്ദേഹം ഇല്ല… ഗണിതത്തിന്റെ കുടുക്കുകള്‍ പാതിവഴിയില്‍ അഴിച്ചിട്ട് അദ്ദേഹം യാത്രയായ്..കാലത്തിന്റെ കണക്കുകള്‍ക്ക് തെറ്റാന്‍ വയ്യല്ലോ… ഞാന്‍ സ്മരിച്ചത് അദ്ദേഹത്തിന്റെ ആത്മാവ് അറിഞ്ഞുകാണുമോ…? ആ അത്മാവ് എന്നോട് ഒന്നു പുഞ്ചിരിച്ചുകാണുമോ? അതോ ജീവിതകാലം മുഴുവന്‍ ആ ശാപം അല്ലെങ്കില്‍ കുറ്റബോധം എന്റെ പിന്നാലേ കാണുമോ..?
ചിന്തകളില്‍ നിന്ന് എന്നെ ഉണര്‍ത്തി വീണ്ടും ഞാന്‍ കാത്തിരുന്ന വാക്കുകള്‍ എന്റെ കാതിന്റെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചു…
“വാക്കാണ് സത്യം…സത്യാമാണ് ഗുരു… ഗുരുവാണ് ദൈവം…”
ഈ ബ്ലോഗില്‍..
ആദ്യമേ പറയട്ടേ ഇത് ഒരു അവിയലാണ്. കയ്യില്‍ കിട്ടിയത് എല്ല്ലാം ചേര്‍ത്ത് കാച്ചിക്കുറുക്കിയത്.പിന്നെ ഇതില്‍......എന്റെ ചിന്തയും, കാഴ്ചപ്പാടും. കുറച്ച് സത്യവും, അതിലേറെ നുണകളും. എന്റെ ഓര്‍മ്മകളും ഇത്തിരിപ്പോന്ന അറിവുകളും. എളിയവനാണ് ചീത്തവിളിക്കരുത്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തീര്‍ച്ചയായും അറിയിക്കണം. തല്ലായാലും തലോടലായാലും. മറക്കല്ലേ.....Category Cloud
-
പുതിയ അഭിപ്രായങ്ങള്‍
രജിത് കൃഷ്ണ on ലോകാവസാനം………… alin salim on ….ഓര്‍ക്കൂട്ട് ഹാക്… CrealsehoalrY on LINKS to read MALAYALAM B… -
Recent Posts
-
ഇപ്പൊ ചുട്ടത്
ആകെ മൊത്തം കത്തികള്‍
65
താളുകള്‍
ചൊല്ലുകള്‍
- waiting 4 joining date.. @ speridian technologies.... 11 months ago
- Check this video out -- Producer Henry Against Mammootty youtube.com/watch?v=AdqdA6… via @youtube 1 year ago
Meta
മാസക്കണക്ക്
ജന്മനാ എനിക്കൊരു മനസ്സുണ്ടായിരുന്നു. അമ്മതന്‍ വാക്കുകളും മുത്തശ്ശിയുടെ കഥകളും അവയ്ക്ക് വളമേകി.. ആ വളക്കൂറില്‍ എന്റെ മനസ്സ് വളര്‍ന്നു. തഴച്ച് തന്നെ… ജീവിതത്തില്‍ ഓരോ പ്രതിസന്ധി വരുമ്പോളും എന്റെ ചങ്ങാതി പറഞ്ഞു..ഇതൊക്കെ മനസ്സിന് കരുത്തേകും..നമുക്കൊരിക്കലും തളരേണ്ടി വരില്ല…. പ്രതിസന്ധി തന്ന ദൈവത്തിന് ഞാന്‍ നൂറായിരം നന്ദി പറഞ്ഞു. ആ പ്രതിസന്ധികള്‍ മനസ്സിന്റെ പേശികള്‍ക്ക് ബലമേകുമത്രേ!!
വീണ്ടും ഒരു മഴ. ജനാലക്കെരികിലൂടെ ഒരു ചൂടു കാപ്പി കുടിച്ച് ഞാന്‍ ഈ മഴയെ നോക്കി. അവള്‍ ഇന്നും അതു പോലെ തന്നെ. പ്രായമേറിയതിനാലാവാം ശക്തി കുറവാണ്. അതോ രാവിലേക്ക് പെയ്തിറങ്ങാന്‍ കരുതി വെക്കുന്നതോ?
സ്ഥലം പൂനയിലെ കോടതി വരാന്ത.തളര്‍ന്ന മിഴികളും വാടിയ മുഖവും പറക്കമുറ്റാത്ത രണ്ട് പൈതങ്ങളുമായി ഒരു വീട്ടമ്മ… കോടതി വരാന്തയില്‍ തന്റെ കേസിന്റെ വിളി കാത്ത് അക്ഷമയായി കാത്ത് നില്‍ക്കുന്നു. എങ്കിലും അവരുടെ മുഖത്ത് ഒരു നിശ്ചയദാര്‍ഡ്യമുണ്ട്. കണ്ടാല്‍ത്തന്നെയറിയാം ഇത് ഒരു പീഡനക്കേസ്സാണ് അതും ഭര്‍ത്രുപീഢനം.
ബാംഗ്ലൂരിനെ മാത്രമല്ല ആ വാര്‍ത്ത ഞെട്ടിച്ചത് ഇന്‍ഡ്യ മുഴുവന്‍ ഒരു പക്ഷേ ഒരു വര്‍ഗ്ഗീയ സംഘര്‍ഷം മണത്തു. പോലീസ്, സെപ്ഷ്യല്‍ സ്ക്വാഡ്, ഇന്റലിജെന്‍സ് എന്ന് വേണ്ട എല്ലാം കിട്ടിയ വെടിയുണ്ടക്ക് പിന്നലെ പാഞ്ഞു. പത്ര സമ്മേളനങ്ങള്‍, വാദപ്രതിവാദങ്ങള്‍, മന്ത്രിസഭാ യോഗങ്ങള്‍ എങ്ങനെ ആകെ കോലാഹലം. ശ്രീ ശ്രീ രവിശങ്കറിനു നേരെ തീവ്രവാദിയക്രമണം. ചാനലുകള്‍ കിട്ടിയ തുമ്പടക്കം (ഒരു കുഞ്ഞു വെടിയുണ്ട ) സംപ്രേക്ഷണം ചെയ്ത് ഇന്‍ഡ്യയുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച തുടങ്ങി. മംഗലാപുരം അപകടത്തിനു ശേഷം തങ്ങള്‍ക്ക് കിട്ടിയ അടുത്ത ആഘോഷം. ഫാഷുകള്‍, സ്റ്റോറികള്‍, ചര്‍ച്ചകള്‍ എന്നു വേണ്ട…പൊടിപൂരം
എഴുപതുകളില്‍(1978) തീയറ്ററുകളിലേക്ക് നമ്മുടെ യുവത്വത്തെ വലിച്ചടുപ്പിച്ച അവളുടെ രാവുകള്‍ ഇതാ വീണ്ടും. കഥ എഴുപതുകളിലാണങ്കിലും ‘രാഗേന്ദു കിരണങ്ങള്‍’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഇപ്പോളും രോമാഞ്ചമുണ്ടാകാറുണ്ട്. ഒരു നായകന്‍, ഒരു നായിക പിന്നെ ഒരു വില്ലന്‍, വില്ലനെ തോല്പിച്ച് നായികയെ നായകന്‍ സ്വന്തമാക്കുന്നു. മോമ്പോടിക്ക് വില്ലന്റെ വക സഹനടിമാരെ റേപ്പ് ചെയ്യുന്ന സീനും. പിന്നെ കുടുംബ സദസ്സുകളേയും അപ്പൂപ്പനമ്മൂമ്മമാരേയും ഭക്തിയിലാറാടിക്കാന്‍ കുറച്ച് പുരാണ സിനിമകളും . ഇതൊക്കെയായിരുന്നു അന്നത്തെ ഒട്ടുമുക്കാല്‍ സിനിമകളുടേയും ഉള്ളടക്കം. എന്നാല്‍ ഇതൊന്നുമല്ല ഇനിയും ധാരാളം കഥകള്‍ പറയാനുണ്ട് എന്നുപറഞ്ഞ് മുന്നോട്ടു വന്ന വ്യക്തിയാണ് ഐവി ശശി. അക്കാലത്ത് എന്തും അഭിനയിക്കാന്‍ തന്റേടം കാണിച്ച് നായികമാരില്‍ ഒരാളായിരുന്ന് സീമ തന്നെയായിരുന്നു അവളുടെ രാവുകളിലെ നായിക. അങ്ങനെ അവളുടെ രാവുകളില്‍ ‘രാജി ‘ എന്ന കഥാപാത്രത്തെ സീമ അനശ്വരമാക്കി. ഇവിടെ നായകന്മാരില്ല അതുകൊണ്ട് തന്നെ വില്ലന്മാരും. ആകെ മൊത്തം റ്റോട്ടല്‍ ഒരു ‘രാജി’മയം!!. ഇനിയുമുണ്ട് അവളുടെ രാവുകള്‍ക്ക് പ്രത്യേകതകള്‍ കേരളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കേറ്റ് നേടുന്ന ആദ്യ ചിത്രവും അവളുടെ രാവുകള്‍ തന്നെയായിരുന്നു. മാത്രമല്ല ഹിന്ദിയുള്‍പ്പടെ ധാരാളം ഭാഷകളിലേക്ക് സിനിമ മൊഴിമാറ്റവും ചെയ്യപ്പെടുന്നു.
രാജിയായ് എത്തുന്നത് ശ്വേതാമേനോന്‍ ആണ്. പാലേരിയെ ചീരുവിനെ അനശ്വരമാക്കിയ ശ്വേത. മലയാള സിനിമയിലെ ഒരു പ്രമുഖവിഭാഗം തന്നെ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കവിയൂര്‍ പൊന്നമ്മ, വിജയ രാഘവന്‍ (സോമന് പകരം), ജനാര്‍ദ്ദനന്‍, ജഗതി, മാമുക്കോയ (കുതിരവട്ടം പപ്പുവിന് പകരം)…