ഇന്നലെ
————
ജന്മനാ എനിക്കൊരു മനസ്സുണ്ടായിരുന്നു. അമ്മതന്‍ വാക്കുകളും മുത്തശ്ശിയുടെ കഥകളും അവയ്ക്ക് വളമേകി.. ആ വളക്കൂറില്‍ എന്റെ മനസ്സ് വളര്‍ന്നു. തഴച്ച് തന്നെ… ജീവിതത്തില്‍ ഓരോ പ്രതിസന്ധി വരുമ്പോളും എന്റെ ചങ്ങാതി പറഞ്ഞു..ഇതൊക്കെ മനസ്സിന് കരുത്തേകും..നമുക്കൊരിക്കലും തളരേണ്ടി വരില്ല…. പ്രതിസന്ധി തന്ന ദൈവത്തിന് ഞാന്‍ നൂറായിരം നന്ദി പറഞ്ഞു. ആ പ്രതിസന്ധികള്‍ മനസ്സിന്റെ പേശികള്‍ക്ക് ബലമേകുമത്രേ!!
കാലങ്ങള്‍ കഴിഞ്ഞു… വായനയുടെ തണലില്‍ മനസ്സ് ഒരു യുവാവായി… തിളച്ച രക്തത്തെയാണല്ലോ അവന് ഒരോ നിമിഷവും നേരിടേണ്ടി വരുന്നത്… തിന്മകള്‍ കാണുമ്പോള്‍ അവന്‍ തിളക്കും.. തിളച്ചു മറിയും.
ഇന്ന്
——-
ചങ്ങാതിക്ക് മുഴുഭ്രാന്താണ്.. ഇന്നലെ അവന്‍ ഒരു പൊട്ടക്കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അവന്‍ രക്ഷപെട്ടു. എന്റെ ജീവിതത്തേക്കാള്‍ എത്ര ശോഭനമാണ് അവന്റേത്. എന്റെ ചുറ്റും ആള്‍ക്കാര്‍ മൂക്കു പൊത്തി മലം തിന്നുന്നു. അല്ല അവരെ ആരൊക്കെയോ ചേര്‍ന്ന് തീറ്റിക്കുന്നു. അവര്‍ക്കത് വളരെ ആസ്വാദ്യകരമാണ്. ഞാന്‍ കണ്ണുകള്‍ പൊത്തി ചിരിക്കുകയാണ്. ചിലര്‍ അമ്മയെ വിറ്റ് കാശാക്കുന്നു. അവര്‍ക്കാണ് ഈ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം, പദവി. “പ്രതികരിക്കണം” ആ ചിന്ത മുളക്കുന്നിടത്തു തന്നെ വാടുന്നു. വയ്യ… !!ഒന്നുകില്‍ സത്വം വിറ്റ് മലം തിന്ന് സാധാരണക്കാരനായി ജീവിക്കാം. അല്ലങ്കില്‍ അമ്മപെങ്ങമാരെ വിറ്റ് വലിയ ആളാകാം. ഇതുമല്ലെങ്കില്‍ എല്ലാ പരിഹാസവുമേറ്റു വാങ്ങി,പഴഞ്ചനായി… തളര്‍ന്ന് ഒരു മൂലയിലൊതുങ്ങാം… മനസ്സ് വീണ്ടും ഒരു പ്രതിസന്ധിയിലാണ്…
ഈ ബ്ലോഗില്‍..
ആദ്യമേ പറയട്ടേ ഇത് ഒരു അവിയലാണ്. കയ്യില്‍ കിട്ടിയത് എല്ല്ലാം ചേര്‍ത്ത് കാച്ചിക്കുറുക്കിയത്.പിന്നെ ഇതില്‍......എന്റെ ചിന്തയും, കാഴ്ചപ്പാടും. കുറച്ച് സത്യവും, അതിലേറെ നുണകളും. എന്റെ ഓര്‍മ്മകളും ഇത്തിരിപ്പോന്ന അറിവുകളും. എളിയവനാണ് ചീത്തവിളിക്കരുത്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തീര്‍ച്ചയായും അറിയിക്കണം. തല്ലായാലും തലോടലായാലും. മറക്കല്ലേ.....Category Cloud
-
പുതിയ അഭിപ്രായങ്ങള്‍
രജിത് കൃഷ്ണ on ലോകാവസാനം………… alin salim on ….ഓര്‍ക്കൂട്ട് ഹാക്… CrealsehoalrY on LINKS to read MALAYALAM B… -
Recent Posts
-
ഇപ്പൊ ചുട്ടത്
ആകെ മൊത്തം കത്തികള്‍
65
താളുകള്‍
ചൊല്ലുകള്‍
- waiting 4 joining date.. @ speridian technologies.... 8 months ago
- Check this video out -- Producer Henry Against Mammootty http://t.co/8pPPqgd via @youtube 1 year ago
Meta
മാസക്കണക്ക്
