ഹാക്കിഗ് പഠിക്കാം മനസ്സിലാക്കാം.

ശ്രദ്ധിക്കുക. ഇത് ജനങ്ങള്‍ക്ക് ഹാക്കിഗ് എന്ത് എന്നതിനെക്കുറിച്ച് ഒരു അവബോധം സ്രഷ്ടിച്ചെടുക്കുന്നതിനുള്ള ഒരു പോസ്റ്റാണ്. തികച്ചും വിദ്യാഭ്യാസപരം. ചെയ്ത് നോക്കി ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.
ഇന്ന് കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ സ്ത്ഥിരമായി കേള്‍ക്കുന്ന വാക്കാണ് ഹാക്കിംഗ്. ഒരുവന്റെ അനുവാദം കൂടാതെതന്നെ അവന്റെ മെയിലുകള്‍, വെബ്സൈറ്റുകള്‍. അകൗണ്ടുകള്‍ എന്നിവ ഉപയൊഗിക്കുന്നതിനെയാണ് ഹാക്കിംഗ് എന്നു പറയുന്നത്. ബാങ്കുകള്‍, മെയില്‍ അകൗണ്ടുകള്‍, ഓര്‍ക്കൂട്ട്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഹാക്കിംഗ് ഒരു നിത്യ സംഭവമാണ്.
സാദ്രശ്യം തോന്നുന്ന പേജുകള്‍ നിര്‍മ്മിച്ച് അത് അയച്ചുകൊടുത്ത് ഉപഭോക്താക്കളെ കെണിയിലാക്കുന്ന പരിപാടിയാണ് ഫിഷിങ്ങ് (phishing). ഒരു ഉപഭോക്താവിന്റെ സെഷന്‍ ക്രത്രമമായി നിര്‍മ്മിച്ച് അതുപയോഗിച്ച് അവന്റെ അകൗണ്ടില്‍ നുഴഞ്ഞുകയറുന്ന രീതിയും വ്യാപകാമാണ്. എന്നാല്‍ അതിവേഗം പ്രയോഗ്ഗത്തില്‍ വരുത്താം (ഫ്രീയായി ലഭിക്കുന്ന ഏതങ്കിലും ഒരു ഹോസ്റ്റും നാലുവരി PHP കോഡും മാത്രം മതിയാകും)എന്നതാണ് ഫിഷിഗിനെ കൂടുതല്‍ ഉപയോഗിക്കാന്‍ കാരണം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് ഒരു ഉദാഹരണ സഹിതം നോക്കാം. ശ്രദ്ധിക്കുക ഇത് തികച്ചും വിദ്യാഭ്യാസപരമാണ്. ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളെത്തുന്നത് ഒരു ഫേക്ക് അഥവാ വ്യാജ ഓര്‍ക്കൂട്ട് ലോഗിന്‍പേജിലാണ്. ഇവിടേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു യൂസര്‍നെയിമും പാസ് വേര്‍ഡും ടൈപ്പ് ചെയ്യുക. (Eg: username: XXXXX password: YYYY. ഒരിക്കലും യഥാര്‍ഥ യൂസ്ര്നെയിമും പാസ്സ് വേര്‍ഡും നല്‍കാതിരിക്കുക.). ഇനി ഇവിടെ ക്ലിക്ക് ചെയ്ത് നോക്കുക. ഇപ്പോള്‍ വന്നപേജ് 1-2 പ്രാവശ്യം റിഫ്രഷ് ചെയ്യുക.ഇവിടെയാണ് നിങ്ങള്‍ ടൈപ്പ് ചെയ്ത വിവരങ്ങള്‍ സൂക്ഷിക്കപ്പെടുന്നത്. നിങ്ങള്‍ ലോഗിന്‍പേജില്‍ ടൈപ്പ് ചെയ്ത് അതേകാര്യങ്ങള്‍ തന്നെയല്ലേ.(നിങ്ങള്‍ ടൈപ്പ് ചെയ്തവ ഏറ്റവും അവസാനം(അടിഭാഗത്തായി) കാണുന്നവയായിരിക്കും.)
നമ്മള്‍ ആദ്യം കണ്ട പേജാണ് ആരെയാണോ ഹാക്ക് ചെയ്യണ്ടത് അവര്‍ക്ക് അയച്ച് കൊടുക്കുന്നത്. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു എന്റെ പ്രൊഫൈല്‍ നോക്കുക എന്നൊക്കെ പറഞ്ഞായിരിക്കും ഹാക്കര്‍മാര്‍ ഈ ലിങ്ക് അയച്ചു കൊടുക്കുക. അതില്‍ ക്ലിക്കുന്നതോടുകൂടി വരുന്ന് ഈ വ്യാജപേജില്‍ അവര്‍ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നു. അത് ഉടന്‍ തന്നെ ഹാക്കര്‍മാരുടെ കൈകളിലെത്തപ്പെടുകയും അവര്‍ വഞ്ചിതരാവുകയും ചെയ്യുന്നു.
(ഈ ചിത്രം ഒരണ്ണന്റെ പ്രൊഫൈലീന്ന് പൊക്കിയത്. സാധാരണയായി ഓര്‍ക്കൂട്ട് ഹാക്കിങ്ങിന് ഉപയോഗിച്ചിരുന്ന ഒരു വഴി. ബ്ലൂഫിലിം കാണാനായി അവിടെ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകുമ്പോള്‍ നമ്മള്‍ ചെയ്തത് പോലെ യൂസര്‍ നെയിമും പാസ്സ് വേര്‍ഡും ചോദിക്കുകയും ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ എന്തു പറ്റി എന്തോ ഇപ്പോള്‍ ഈ ലിങ്കുകള്‍ ഒന്നും ആക്ടീവല്ല.)

Advertisements

11 responses to “ഹാക്കിഗ് പഠിക്കാം മനസ്സിലാക്കാം.

 1. വിരുതന്‍

  കൊള്ളാം നന്നായിരിക്കുന്നു.

 2. ഇന്ന് കംമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ സ്ത്ഥിരമായി കേള്‍ക്കുന്ന വാക്കാണ് ഹാക്കിംഗ്. ഒരുവന്റെ അനുവാദം കൂടാതെതന്നെ അവന്റെ മെയിലുകള്‍, വെബ്സൈറ്റുകള്‍. അകൗണ്ടുകള്‍ എന്നിവ ഉപയൊഗിക്കുന്നതിനെയാണ് ഹാക്കിംഗ് എന്നു പറയുന്നത്

  What you are telling is foolishness. This is called cracking and please don’t make people misunderstand the terms cracking and hacking.

  http://www.geek.com/forums/topic/hacking-and-cracking

  http://www.iwriteiam.nl/HackerDef.html

  അപ്പൊ ഒന്ന് ശ്രദ്ധിക്കണേ. ഹാക്കര്‍ എന്നത് വളരെ നല്ല അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒരു വാക്ക്‌ ആണ്.

 3. അപ്പോള്‍ പിന്നെ എത്തിക്കല്‍ ഹാക്കിംഗ് എന്ന് എന്തിനാണ് പറയുന്നത്? എത്തിക്കല്‍ ഹാക്കിംഗ് എന്നത് ഹാക്കിംഗിന്റെ സാധ്യതകളെ ഉപയോഗ പ്രദമായ രീതീയില്‍ ഉപയോഗിക്കുന്നതിനല്ലേ? (ഹാക്കിംഗ് എന്ന വാക്കിന് പോസിറ്റീവ് ആയും നെഗറ്റീവ് ആയും അര്‍ത്ഥമുണ്ട്. അല്ലങ്കില്‍ പിന്നെ ഇന്‍ഡ്യന്‍ ആഭ്യേന്തര മന്ത്രാലയം വകുപ്പിന്റെ സൈറ്റ് ചൈനീസ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു എന്നതിനെ നമുക്ക് ഒരു ശുഭവാര്‍ത്തയായി കരുതണ്ടേ?)ഏതൊരു സിസ്റ്റത്തിന്റേയും അഡ്മിനിസ്ട്രഷന്‍ പവ്വര്‍ പിടിച്ചെടുക്കുന്നതിനെ ഹാക്കിംഗ് എന്ന് പറയാവുന്നതാണ്.
  പിന്നെ ഇതിനെ ക്രാക്കിങ്ങ് എന്ന് പറയാം എന്ന കാര്യം. തീര്‍ച്ചയായും സാധിക്കും.
  A cracker is a hacker who uses their proficiency for personal gains outside of the law. EX: stealing data, changing bank accounts, distributing viruses etc.
  ഹാക്കറും ക്രാക്കറും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പല വമ്പന്മാരുടെ ഫോറങ്ങളിലും കടുത്ത തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്.
  അതുപോലെ തന്നെയാണ് ഫിഷിങ്ങും ഹാക്കിംഗും തമ്മിലുള്ള വെത്യാസവും. തര്‍ക്കങ്ങളുണ്ട്. ഇതുപോലെ പലഫോറങ്ങളിലും ഫിഷിംഗ് എന്നത് ഒരു ഹാക്കിഗ് മാര്‍ഗ്ഗമായി കണ്ടിട്ടുണ്ട്. അത് മാത്രമല്ല. ഇനി ഓര്‍ക്കൂട്ട് ഹാക്കിംഗ് മെതേഡ് എന്ന് ഗൂഗിളില്‍ ഒന്ന് സേര്‍ച്ച് ചെയ്ത് നോക്കൂ. കിട്ടുന്ന റിസല്‍ട്ടുകള്‍ അനലൈസ് ചെയ്താല്‍ എല്ലാത്തിലും ഫിഷിങ്ങ് അറ്റാക്കിന് ഒരു ഹാക്കിംഗ് ആയി പ്രതിപാദിച്ചിരിക്കുന്നത് കാണാം
  ഏതായാലും ഏതങ്കിലും സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഇവയൊക്കെ ഡിഫൈന്‍ ചെയ്തിട്ടുണ്ടോ എന്നറിവില്ല.
  എന്നിരുന്നാലും ഒരു ക്രാക്കര്‍ എന്നത് തികച്ചും ലോ ഗ്രേഡ് ആണ്. ഹാക്കര്‍ എന്നത് അല്പ്പം ഉയര്‍ന്നതും. എവിടുന്നൊക്കയോ വായിച്ചറിഞ്ഞ അറിവുകളാണ്. എല്ലാവരുമായി പങ്ക് വെക്കണം എന്നു തോന്നി.
  തെറ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും തിരുത്തുമെല്ലോ.?

 4. hacking is not cracking and cracking is not hacking.
  by hacking we have several advantages,
  like CISSP courses

 5. >”ഒരുവന്റെ അനുവാദം കൂടാതെതന്നെ അവന്റെ മെയിലുകള്‍, വെബ്സൈറ്റുകള്‍. അകൗണ്ടുകള്‍ എന്നിവ ഉപയൊഗിക്കുന്നതിനെയാണ് ഹാക്കിംഗ് എന്നു പറയുന്നത്.”
  പ്രശാന്ത്, ഇതു് ശുദ്ധ അബദ്ധമാണു്. ഇതല്ല ഹാക്കിങ്ങ്/ക്രാക്കിങ്ങ്. സാങ്കേതികപരമായ ഒരു അറിവും ഇല്ലാത്ത ഒരാള്‍ക്കും social engineering-ലൂടെ ഇതൊക്കെ ചെയ്യാം. സാധാരണ ഗതിയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതു് പ്രോഗ്രാമിങ്ങിലെ തുടക്കക്കാരാണ്. ഇവര്‍ ‘സ്ക്രിപ്റ്റ് കിഡ്ഡി’ എന്ന പരിഹാസപ്പേരിലാണു് അറിയപ്പെടുന്നതു്. ഫിഷിങ്ങ് ചെയ്യാനാകട്ടെ, ഒരു സ്ക്രിപ്റ്റ് കിഡ്ഡിയുടെ അറിവു പോലും ആവശ്യമില്ല. സ്ക്രിപ്റ്റ് കിഡ്ഡികള്‍ സോഫ്റ്റ് വെയറിലെയോ, നെറ്റ് വര്‍ക്കിലെയോ സാങ്കേതിക പിഴവുകളെക്കുറിച്ചു പരസ്യമായി ലഭിക്കുന്ന അറിവുകളെയോ മറ്റുള്ളവര്‍ ഉണ്ടാക്കിയ പ്രോഗ്രാമുകളെയോ ഉപയോഗപ്പെടുത്തുമ്പോള്‍ ഫിഷിങ്ങ് ചെയ്യുന്നവരാകട്ടെ, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയെയോ അശ്രദ്ധയെയോ ഉപയോഗപ്പെടുത്തുന്നു. ഫിഷിങ്ങ് ഒരു ‘social engineering’ technique മാത്രമാണു് .

  സാധാരണ ജനങ്ങളുടെ ഹാക്കിങ്ങിനെക്കുറിച്ചുള്ള അറിവു് വളരെ അബദ്ധ ധാരണകള്‍ നിറഞ്ഞതാണു്. ഒരു സിസ്റ്റം (അതു് ഒരു ചെറു പ്രോഗ്രാമോ, ഓപ്പറേറ്റിങ്ങ് സിസ്റ്റമോ, ഹാര്‍ഡ് വെയറോ, നെറ്റ് വര്‍ക്കോ എന്തും ആകാം ) അതു് എന്തിനു വേണ്ടി ഉണ്ടാക്കപ്പെട്ടിരിക്കുന്നുവോ അതില്‍നിന്നു വ്യത്യസ്തമായ കാര്യത്തിനു കൂടി ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ മാറ്റി എടുക്കുന്നതിനെയാണു് ഹാക്കിങ്ങ് എന്നു പറയുന്നതു്. അതു് നല്ല കാര്യത്തിനാകാം (ഉദാഹരണം : CSS hacking, Hacking WordPress : http://codex.wordpress.org/Hacking_WordPress , Hacking playstation, Hacking Linux Kernal, ), അല്ലെങ്കില്‍ നിയമവിരുദ്ധമായ കാര്യത്തിനാകാം. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന ഹാക്കര്‍ ‘ബ്ളാക് ഹാറ്റ്’ ഹാക്കര്‍ എന്നോ ക്രാക്കര്‍ എന്നോ അറിയപ്പെടുന്നു. എന്തു തന്നെയായാലും, സ്ക്രിപ്റ്റ് കിഡ്ഡികളുടെ പ്രവര്‍ത്തനങ്ങളോ, ഫിഷിങ്ങോ ഹാക്കിങ്ങ് /ക്രാക്കിങ്ങ് നിലവാരത്തില്‍ പെടുന്നവ അല്ല.

 6. തീര്‍ച്ചയായും. ഈ പോസ്റ്റ് തയാറാക്കുമ്പോള്‍ ഓര്‍ക്കൂട്ട് അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടവരുടെ മുഖം മാത്രമായിരുന്നു മനസ്സില്‍. ഞാന്‍ റെഫര്‍ ചെയ്ത് ഭൂരിഭാഗം സൈറ്റുകളും സാങ്കേതിക തികവുള്ളവര്‍ എന്നവകാശപ്പെടുന്നവരുടേതായിരുന്നു. അവരെല്ലാം ഇങ്ങനെയൊക്കെയാണ് ഡെഫനിഷന്‍ നല്‍കിയത്. ഫിഷിങ്ങിനെ ഹാക്കിംഗ് എന്ന വാക്കുകൊണ്ട് പ്രതിപാദിച്ചിരിക്കുന്നതും ഒരുപാട് കണ്ടതിനാലാണ് ഞാന്‍ അങ്ങനെ തന്നെ ഹെഡിങ്ങ് പോലും നല്‍കിയത്. വായിക്കുന്നവര്‍ കമന്റിലൂടെയും പോയി ഇതൊക്കെ മനസ്സിലാക്കുമെന്ന് കരുതുന്നു. ഈ പോസ്റ്റിന്റെ ആത്യന്തിക ലക്ഷ്യം , ഈ ചതിക്കുഴിക്ക് ഒരു ഡെമോ കാണിച്ച് ആളുകളെ ബോധവാന്മാര്‍ ആക്കുക മാത്രമാണ്. ലിങ്കുകളില്‍ ക്ലിക്കുചെയ്ത് വിവരങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ട എന്റെ കുറേ സുഹ്രത്തുക്കള്‍ക്കും വേണ്ടി. എങ്കിലും കമന്റുകളിലൂടെ കുറേ മനസ്സിലാക്കാന്‍ സാധിച്ചു. തീര്‍ച്ചയായും നിങ്ങളുടെ തെറ്റുതിരുത്തലിനെ സ്വാഗതം ചെയ്യുന്നു.

 7. ഹാകിംഗ് പണ്ട് നല്ല അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു. ഇന്ന് പൊതുവായി ശരിയല്ലാത്ത ഉദ്ദേശത്തിലാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. പകരം ethical ഹാക്കിംഗ് അല്ലെങ്കില്‍ വൈറ്റ് ഹാറ്റ്‌ hackers എന്നൊക്കെയാണ് നല്ല രീതിയിലെ ഹാക്കിംഗ് or hackers അറിയപ്പെടുന്നത്.

 8. പ്രശാന്ത്…. എന്തായാലും പോസ്റ്റു കൊള്ളാം..

  ശ്യാം കുമാറിന്‍റെ കമന്‍റ് പുതിയ അറിവുകള്‍ നല്‍കി…

 9. help us to create a Malayalam security blog..
  lh4d.blogspot.com

 10. സന്തോഷ് പണ്ഡിറ്റ്ജിയുടെ സിനിമ ഇറങ്ങുന്നതിന്റെ മുന്‍പു തന്നെ ഹാക്കര്‍ മാര്‍ പൊക്കി യൂ റ്റ്യൂബില്‍ കേറ്റി ഹിറ്റാക്കിയല്ലോ ? ഇതാണോ എത്തിക്കല്‍ ഹാക്കിങ്, സുഹ്രുത്തുക്കളേ

 11. haking padekan pattusalam kerelatil avedayaan

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )