Category Archives: knowledge

ഇന്റെര്‍നെറ്റിലൂടെ പണമുണ്ടാക്കാം.

ഇതിനോടകം തന്നെ പല സൈറ്റുകളിലും ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാം എന്ന ലേഖനങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകാമെല്ലോ? ഇതും അത്പോലെ ഒന്നാണ് ഞാന്‍ അംഗമായിട്ടുള്ള ചില കാശുണ്ടാക്കല്‍ പരിപാടി 🙂 . ഓണ്‍ലൈന്‍ സര്‍വ്വേകള്‍, ആഡ്സുകള്‍, ആഡ് മെയില്‍ വായിക്കല്‍, മോബൈല്‍ പരസ്യങ്ങള്‍ വായിക്കല്‍ മുതലായവയിലൂടെയാണ് നമുക്ക് ചെറിയ വരുമാനം ലഭിക്കുന്നത്.
mGinger, youmint മുതലായ സൈറ്റുകളാണ് പ്രധാനമായും മൊബൈല്‍ ഫോണിലൂടെയും നമുക്ക് കാശുണ്ടാക്കാം എന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത്
mGingerലേക്ക് ഇവിടെ
നിന്നും പോകാം. നമുക്ക് നമ്മുടെ ചങ്ങാതിമാരേയും ഇവിടെ ചേര്‍ക്കാം അതുവഴി നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കാം.
എന്നാല്‍ youmintല്‍ നമുക്ക് e-mail വഴിയും സമ്പാദിക്കാം. ഇവിടെയും നമുക്ക് മറ്റുള്ളവരെ ചേര്‍ക്കുന്നത് അനുസരിച്ചും അവര്‍ സമ്പാദിക്കുന്നതനുസരിച്ചും പണം ലഭിക്കുന്നതാണ്.ഇവിടെ നിന്നും youmintലേക്ക് പോകാം. ഇ-മെയിലിലൂടെ നന്നായി പണമുണ്ടാക്കാന്‍ സാധിക്കുന്ന ഒരു സൈറ്റാണ്
E-mailPaysU
. അവര്‍ തരുന്ന ആഡ് മെയിലുകളില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി നമുക്ക് പണം ലഭിച്ചു തുടങ്ങും.
******* ****** ***** **** **** *** *** *** ***
ഇനി ചില ആഡ്സുകളെപ്പറ്റി നോക്കാം. നമ്മുടെ സൈറ്റില്‍ പെട്ടന്ന് കിട്ടുന്ന ആഡ്സ് ഭാരത്മാട്രിമോണി,ശാദ്ദീ ഡോട് കോം മുതലായ വിവാഹ ഏജസികളുടേതാണ്. ഉദാഹരണത്തിന് ശാദീ ഡോട് കോമില്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ബാനര്‍ നമ്മുടെ സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക. അതില്‍ ക്ലിക്ക് ചെയ്ത് ആരു ആ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താലും നമുക്ക് നല്ലൊരു തുക കമ്മീഷനായി ലഭിക്കും. kerala matrimony, bharath matrimony അങ്ങനെ മിക്കവാറും എല്ലാ വിവാഹ ഏജന്‍സികളും നമുക്ക് അവരുടെ പരസ്യം തരുന്നതാണ്. ഇതിനായി അവരുടെ സൈറ്റിന്റെ ആദ്യ് പേജില്‍ പോയി പരതുക. അവിടെ എവിടെയെങ്കിലും അഫിലിയേറ്റ് പ്രോഗ്രം എന്ന ലിങ്കു കാണും. ഇതില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
*********************************************
ഇനി നമുക്ക് കുറച്ച് സര്‍വ്വേ സൈറ്റുകളെ നോക്കാം. അവര്‍ തരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആ സൈറ്റുകള്‍ നോക്കി അവയുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനാണ് നമുക്ക് ഒരു തുക അവര്‍ തരുന്നത്. ഏറ്റവും പ്രശസ്തമായ ചില സൈറ്റുകളാണ് AWSurveys ചെരുമ്പോള്‍ തന്നെ ഏതാണ്ട് 25ഓളം ഡോളര്‍ നമുക്ക് നേടാവുന്നതാണ്. മാത്രമല്ല ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നമുക്ക് മറ്റുള്ളവരെ റെഫര്‍ ചെയ്തും വരുമാനമുണ്ടാക്കാം. തീര്‍ന്നില്ല പ്രശസ്തമായ മറ്റുപല സര്‍വ്വേ സൈറ്റുകളുടെ ലിങ്ക് നമുക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. മറ്റുചില സൈറ്റുകള്‍
adbrite ,
moneycosmos മുതലായവയാണ്. ഇനി AWSurveysല്‍ നിന്നും എങ്ങനെ തുക പിന്‍വലിക്കാം? സാധാരണയായി ക്രഡിറ്റ് കാര്‍ഡ് ആവശ്യമാണ്. എന്നാല്‍
അലേര്‍ട്ട് പേഎന്ന സൈറ്റുവഴി നമുക്ക് പണം വിശ്വാസ്യതയോടെ പിന്‍വലിക്കാവുന്നതാണ്. ഇവര്‍ നമ്മുടെ പണം ചെക്ക് ആയി വീട്ടില്‍ എത്തിക്കുന്നതാണ്. മാത്രമല്ല ഇവരുടെ പരസ്യങ്ങള്‍ വഴി പണം നേടാനും അവസരമുണ്ട്.
തീര്‍ന്നില്ല ഡേറ്റാ എന്‍ട്രി അടക്കം അല്പ്പം അധ്വാനിച്ചും പണമുണ്ടാക്കാവുന്ന ധാരാളം ഏജന്‍സികള്‍ ഇന്ന് നെറ്റിലുണ്ട്. അല്പ്പം സേര്‍ച്ചിങ്ങിലൂടെ അവയൊക്കെ നമുക്ക് നിഷ്പ്രയാസം കണ്ടെത്താന്‍ സാധിക്കും.

അപ്പിയിട്ടേച്ചു വരൂ വീഡിയോ റെഡി!: ഗൂഗിള്‍

എന്നും നൂതനാശയങ്ങളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാറുള്ള ഗൂഗിള്‍ യൂടൂബില്‍ ഒരു പരീക്ഷണവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. സെര്‍ച്ച് സ്റ്റോറി!! മിനിറ്റുകള്‍ കൊണ്ട് വീഡിയോനിര്‍മ്മിക്കാനുള്ള് ഒരു പദ്ധതിയാണ് ഇവിടെ ഗൂഗിള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇവിടെനിന്നും ടൂളിലേക്ക് പോകാം.
നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ അവ സേര്‍ച്ച് ചെയ്യുന്ന രീതിയിലുള്ള വീഡിയോകളാണ് നമുക്ക് ലഭ്യമാകുന്നത്. അല്പ്പം ആശയവും, നിര്‍മ്മാണ ബുദ്ധിയുമുണ്ടങ്കില്‍ രസകരമായ വീഡിയോകള്‍ നമുക്ക് നിര്‍മ്മിക്കാവിന്നതേയൊള്ളൂ.
ഐപീഎല്‍ തല്‍സമയ സംപ്രേക്ഷണമടക്കം നിരവധി ആശയങ്ങളുമായി യൂടൂബിന് പ്രചാരമേറുകയാണ്.

സേര്‍ച്ച് സ്റ്റോറിയെക്കുറിച്ച് ഗൂഗിലിന്റെ വിശദീകരണമിങ്ങനെയാണ്.
ക്രിയേറ്റ് പേജിലേക്ക് പോയതിന് ശേഷം അവര്‍ നല്‍കുന്ന ഫോം നാം പൂര്‍ത്തിയാക്കുക. അതിനു ശേഷം ഒന്ന് ചായകുടിക്കുകയോ, അല്ലങ്കില്‍ ബാത്ത് റൂം വരെ പോയിട്ട് വരാന്‍ നമ്മളോട് ഉപദേശിക്കുന്നു. അല്പസമയത്തിനുള്ളില്‍ വീഡിയോ റെഡി.
വീഡിയോ നിര്‍മ്മിച്ചതിന് ശേഷം അത് നമ്മുടെ അകൗണ്ടിലേക്ക് ചേര്‍ക്കാനും സാധിക്കും. ഇത് ഗൂഗിളിന്റെ ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിംഗിലേക്കുള്ള ഒരു തുടക്കമാകാം.
സ്വയം ചെയ്ത് നോക്കാം
ഒരു സാമ്പിള്‍ വീഡിയോ.