Category Archives: knowledge

പൂട്ടാം ഏത് ഫോള്‍ഡറും, കാശുകൊടുക്കാതെ…!!

നമുക്ക് കംമ്പ്യൂട്ടറില്‍ ഏതെങ്കിലും ഫോള്‍ഡര്‍ രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ സാധാരണയായി ഹിഡന്‍ ചെയ്ത് വെക്കാറാണെല്ലോ പതിവ്? പക്ഷേ അതിന്റെ രഹസ്യ സ്വഭാവം കംമ്പ്യൂട്ടര്‍ തീരെ അറിയാത്തവര്‍ക്ക് മുന്നില്‍ മാത്രമേ കാണൂ. അതിനൊരു പോംവഴിയാണ് ഫോള്‍ഡര്‍ ലോക്കുകള്‍. മാര്‍ക്കറ്റിലും, ടൊറന്റിലുമൊക്കെയായി ഇന്ന് അനവധി ലോക്കര്‍ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ കുറച്ച് സ്ക്രിപ്റ്റുകളുടെ സഹായത്തോടെ നമുക്ക് ഫോള്‍ഡറുകള്‍ മറച്ചുവെക്കാം.
ആദ്യം ഒരു നോട്ട്പാഡ് തുറക്കുക. അതിലേക്ക് താഴെക്കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
————————————————————
cls
@ECHO OFF
title Folder Locker
if EXIST “Control Panel.{21EC2020-3AEA-1069-A2DD-08002B30309D}” goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p “cho=>”
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker “Control Panel.{21EC2020-3AEA-1069-A2DD-08002B30309D}”
attrib +h +s “Control Panel.{21EC2020-3AEA-1069-A2DD-08002B30309D}”
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p “pass=>”
if NOT %pass%== prasanth goto FAIL
attrib -h -s “Control Panel.{21EC2020-3AEA-1069-A2DD-08002B30309D}”
ren “Control Panel.{21EC2020-3AEA-1069-A2DD-08002B30309D}” Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End
————————————————————
locker.bat അല്ലെങ്കില്‍ .bat എക്ഷ്റ്റെന്‍ഷനൊടുകൂടി സേവ് ചെയ്യുക. ഇപ്പോള്‍ ഉണ്ടായ .bat ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ശേഷം പാസ്സ് വേഡ് ടൈപ്പ് ചെയ്യുക.
(23ം ലൈനില്‍ prasanth എന്ന് കണ്ടില്ലേ? ഇവിടെ അതാണ് പാസ്സ് വേര്‍ഡ് അത് മാറ്റി നമുക്ക് ഇഷ്ടമുള്ളത് നല്‍കാവുന്നതാണ് )
അപ്പോള്‍ ഒരു പുതിയ ഫോള്‍ഡര്‍ ഉണ്ടായതായി കാണാം. അതിലേക്ക് മറച്ചുവെക്കണ്ട ഡേറ്റകള്‍ കയറ്റുക. ഇനി വീണ്ടും നമ്മുടെ .bat ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
Y കൊടുത്ത് വീണ്ടും ലോക്ക് ചെയ്യുക.
നമ്മുടെ സ്വന്തം ഫോള്‍ഡര്‍ ലോക്ക് റെഡി!!!

‘യേശുവിന്റെ ചരിത്രം’ വില്‍പ്പനയ്ക്

കേള്‍ക്കുമ്പോള്‍ ഞെട്ടിയേക്കാം, സംശയവുമുണ്ടായേക്കാം.. ചരിത്രം എങ്ങനെ വില്‍ക്കും? വില്‍ക്കാം.. വില കുറച്ചോന്നുമല്ല കോടികള്‍…
ഡൊമയ്ന്‍ വില്‍പ്പന എന്ന സംഗതി വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഡൊമൈനുകളുടെ മൂല്യം മനസ്സിലാക്കുന്നവര്‍ ആദ്യം കുറച്ചു തുക നല്‍കി ഡൊമൈന്‍ സ്വന്തം പേരില്‍ രെജിസ്റ്റര്‍ ചെയ്യും. അതിനുശേഷമാണ് വില്‍പ്പന ജീസസ്സ് ക്രൈസ്റ്റ് ഹിസ്റ്ററി ലോകത്തില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളില്‍ ഒന്ന്. http://jesuschristhistory.com/ എന്ന ഡൊമൈനിലേക്ക് ഒന്നു നോക്കുക. അവിടെ ക്രിസ്തുവിന്റെ ഒരു ചിത്രമെങ്കിലും പ്രതീക്ഷിച്ചായിരിക്കും നാം പോവുക. എന്നാല്‍ കാണുന്നതൊ?
ചിലര്‍ അക്കാര്യത്തില്‍ അല്പ്പം മാന്യത പുലര്‍ത്തിയട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പുലര്‍ത്തിയ മാന്യതയെക്കുറിച്ച് അവര്‍ ബോധവാന്മാരെന്ന് ആ സൈറ്റില്‍ ഒന്ന് കണ്ണോടിക്കുക. അല്ലെങ്കില്‍ പച്ച മലയാളത്തില്‍ അവര്‍ എഴുതിയിരിക്കുന്നത് വായിക്കുക.
( http://www.jesushistory.org/sale.html )

ഹിന്ദു ദൈവങ്ങളുടെ പേരിലും ഡൊമൈന്‍ വില്‍പ്പന തക്രതിയാണ് കുറെയൊക്കെ വിറ്റുപോയി എങ്കിലും http://siva.in/ മരുന്നിനൊരണ്ണം ഉണ്ട്.
ദൈവങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളുടേയോ? സംശയിക്കേണ്ട സൂപ്പര്‍ സ്റ്റാറുകളുടേത്..തന്നെ!
നമ്മുടെ ബിഗ് ബിയുടെ പേരില്‍ ഒരെണ്ണം രജിസ്റ്റര്‍ ചെയ്തിട്ട് ഈഫേല്‍ ടവറിന്റെ ചിത്രം നല്‍കിയിരിക്കുന്നു. ( http://amithabbachan.com/ )
പാവം ബച്ചന്‍ കണ്ടുകാണില്ല, കണ്ടെങ്കില്‍ ഹ്രദയ ഭേദകമായ ഒരു വിവരണം അദ്ദേഹത്തിന്റെ ബ്ലോഗില്‍ കണ്ടേനെ!
ബച്ചന്‍ മാത്രമല്ല കിങ്ങ് ഖാന്‍…( http://www.sharukhan.com/ ) തുടങ്ങിയാല്‍ ഒടുങ്ങാത്തത്ര ഡൊമൈനുകള്‍!! വില്‍പ്പനക്കും അല്ലാതയും. വില്പ്പനക്കാണോ അല്ലയോ എന്ന് ഉറപ്പില്ല, നമ്മുടെ മമ്മൂക്കേടെ ഐഡന്റിറ്റി വെച്ചും ചിലര്‍ കാശുവാരുന്നു ( http://mamooty.com/ )
ഈ ടെമ്പ്ലറ്റ് തന്നെയാണ് ( http://www.saniyamirza.com/ )
നമ്മുടെ സാനിയ ചേച്ചീടെ പേരിലുള്ളതിനും തീര്‍ന്നില്ല ചേച്ചീടെ പേരൊന്ന് തിരുത്തി നോക്കിയാല്‍ ദേ!! പിന്നേം!! അവന്മാര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നു.. ( http://www.saniyamirsa.com/ ).
വ്യക്തികള്‍ക്ക് ഈ അവസ്ഥയെങ്കില്‍ രാജ്യങ്ങള്‍ക്കൊ?? അമേരിക്കയെത്തന്നെടുക്കാം ( http://www.america.com/ ) കൂടുതല്‍ രാജ്യങ്ങളുടെ പേരുകള്‍ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്ത് സ്വയം കണ്ടെത്തൂ….
തീര്‍ന്നില്ല…ഇതുവരെ വ്യക്തികളുടേയും, പ്രസ്ഥാനങ്ങളുടേയും, രാജ്യങ്ങളുടേയുമൊക്കെപ്പേരിലാണ് ഡൊമേനുകള്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍ ഇനി ചിലര്‍ മറ്റു ഡൊമൈനുകളെത്തന്നെയാണ് നോട്ടമിട്ടിരിക്കുന്നത്. ഉദാഹരണമായി നമ്മുടെ ഗൂഗില്‍. ദിനം പ്രതി ഗൂഗിള്‍ എന്ന് അഡ്രസ്സ് ബാറില്‍ എത്ര പേര്‍ ടൈപ്പ് ചെയ്യും?? കോടിക്കണക്കിന്.. ഇവരില്‍ എത്ര ലക്ഷം പേര്‍ക്ക് ഒരു അക്ഷരം എങ്കിലും തെറ്റിപ്പോകാം.. പേടിക്കേണ്ട ഏതക്ഷരം തെറ്റിയാലും ഒരു സൈറ്റ് കാണും.
http://goole.co.in/ (ആ ടെമ്പ്ലറ്റ് ഒന്ന് സൂക്ഷിച്ച് നോക്കിയേ? വല്ല പരിചയോം ഉണ്ടോ? മമ്മൂട്ടിം, സാനിയയും ഒക്കെ ഇതേ ടെപ്ലറ്റ് തന്നെയാണ്).
തീര്‍ന്നില്ല

Home


http://www.googgle.com
http://googlle.com
ഇനിയുമിനിയും ധാരാളം…
ഒന്നാലോചിച്ചു നോക്കൂ മേലനങ്ങാതെ ഇത്രയും കാശുണ്ടാക്കാന്‍ പറ്റുന്ന വേറെന്ത് പണിയുണ്ട്? എങ്കില്‍ എത്രയും പെട്ടന്ന് അലോചിക്കൂ…നല്ല നല്ല ഡൊമൈനുകള്‍ക്കായ്…