അപ്പിയിട്ടേച്ചു വരൂ വീഡിയോ റെഡി!: ഗൂഗിള്‍

എന്നും നൂതനാശയങ്ങളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാറുള്ള ഗൂഗിള്‍ യൂടൂബില്‍ ഒരു പരീക്ഷണവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. സെര്‍ച്ച് സ്റ്റോറി!! മിനിറ്റുകള്‍ കൊണ്ട് വീഡിയോനിര്‍മ്മിക്കാനുള്ള് ഒരു പദ്ധതിയാണ് ഇവിടെ ഗൂഗിള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇവിടെനിന്നും ടൂളിലേക്ക് പോകാം.
നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ അവ സേര്‍ച്ച് ചെയ്യുന്ന രീതിയിലുള്ള വീഡിയോകളാണ് നമുക്ക് ലഭ്യമാകുന്നത്. അല്പ്പം ആശയവും, നിര്‍മ്മാണ ബുദ്ധിയുമുണ്ടങ്കില്‍ രസകരമായ വീഡിയോകള്‍ നമുക്ക് നിര്‍മ്മിക്കാവിന്നതേയൊള്ളൂ.
ഐപീഎല്‍ തല്‍സമയ സംപ്രേക്ഷണമടക്കം നിരവധി ആശയങ്ങളുമായി യൂടൂബിന് പ്രചാരമേറുകയാണ്.

സേര്‍ച്ച് സ്റ്റോറിയെക്കുറിച്ച് ഗൂഗിലിന്റെ വിശദീകരണമിങ്ങനെയാണ്.
ക്രിയേറ്റ് പേജിലേക്ക് പോയതിന് ശേഷം അവര്‍ നല്‍കുന്ന ഫോം നാം പൂര്‍ത്തിയാക്കുക. അതിനു ശേഷം ഒന്ന് ചായകുടിക്കുകയോ, അല്ലങ്കില്‍ ബാത്ത് റൂം വരെ പോയിട്ട് വരാന്‍ നമ്മളോട് ഉപദേശിക്കുന്നു. അല്പസമയത്തിനുള്ളില്‍ വീഡിയോ റെഡി.
വീഡിയോ നിര്‍മ്മിച്ചതിന് ശേഷം അത് നമ്മുടെ അകൗണ്ടിലേക്ക് ചേര്‍ക്കാനും സാധിക്കും. ഇത് ഗൂഗിളിന്റെ ഓണ്‍ലൈന്‍ വീഡിയോ എഡിറ്റിംഗിലേക്കുള്ള ഒരു തുടക്കമാകാം.
സ്വയം ചെയ്ത് നോക്കാം
ഒരു സാമ്പിള്‍ വീഡിയോ.

1 responses to “അപ്പിയിട്ടേച്ചു വരൂ വീഡിയോ റെഡി!: ഗൂഗിള്‍

  1. അപ്പിയിട്ടേച്ചു വന്നിട്ടെത്ര നേരമായി! എന്തുട്ടാണിത്? ച‌വിതിച്ചില്ലേ?(ശൌചിച്ചില്ലേ എന്നതിന്റെ ലോപനമായിരിക്കും ഈ ചവിതിക്കല്‍)

ഒരു അഭിപ്രായം ഇടൂ